മാളയില്‍ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു
മാള: സ്ക്രൂഡ്രൈവർ കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. മുരിങ്ങൂർ സ്വദേശിയായ താമരശ്ശേരി വീട്ടിൽ മിഥുൻ(27) ആണ് മാള വലിയപറമ്പ് ജംഗ്ഷനിൽ വെച്ചു കുത്തേറ്റ് മരിച്ചത്. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകൾ ഉണ്ടായിരുന്നു.
കരളിന് ഗുരുതരമായ പരിക്ക് പറ്റിയ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയെ ശല്യം ചെയ്തതിന്റെ പ്രതികരമായാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാക്കുളിശ്ശേരി സ്വദേശിയായ ബിനോയ് പാറേക്കാടൻ ആണ് മിഥുനെ സ്ക്രൂഡ്രൈവർ കൊണ്ട് കൊണ്ട് കുത്തിയത്. ബിനോയ് പോലീസില്‍ കീഴടങ്ങി.
Leave A Comment