ക്രൈം

ഒളിക്യാമറയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ പകർത്തി; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഇടുക്കി: ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ  പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ കണ്ടെടുത്തു.

 കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്.   വനിത പോലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു .തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ   നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച  ഭീഷണിപ്പെടുത്തുകയും ചെയ്തു .തുടർന്ന് ഇവർ വനിത സെല്ലിലും സൈബർ ക്രൈമിലും  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ്  ചെയ്യുന്നത്. 

ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ   കഴിഞ്ഞ ഏഴ് മാസക്കാലമായി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ എത്തി ജോലി ചെയ്തിട്ടുള്ള മുഴുവൻ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ  ഇവർ അറിയാതെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക്  വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലിൽ  കണക്ട് ചെയ്യുകയും ചെയ്തു.മണ്ഡലകാലം മുതൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ  ഡ്യൂട്ടിക്ക് വന്ന പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഉൾപ്പെടെ വൈശാഖിന്റെ മൊബൈലിൽ ഉണ്ട് എന്നാണ് അറിവാകുന്നത് തുടർന്നാണ് സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി  ഇയാളെ അറസ്റ്റ് ചെയ്ത്   കോടതിയിൽ ഹാജരാക്കിയത് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

Leave A Comment