പ്രാദേശികം

പുത്തന്‍‌ചിറ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ

മാള: പുത്തന്‍‌ചിറ കേന്ദ്രീകരിച്ച്  കഞ്ചാവ് മാഫിയ അരങ്ങ് വാഴുന്നു.  ഏഴോളം സ്കൂളുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ   ലക്ഷ്യമിട്ടാണ് കഞ്ചാവ് സംഘം വിലസുന്നത്. ഇന്ന് 450 ഗ്രാം കഞ്ചാവ് സഹിതം രണ്ടു പേരെയാണ് മാള എക്സൈസ് പുത്തന്‍‌ചിറ,താഴേക്കാട് എന്നിവിടങ്ങളില്‍ നിന്നായി  പിടി കൂടിയത്.  

പുത്തന്‍‌ചിറ മതിയത്ത് കുന്ന് വാദൂക്കാടന്‍ക്രിസ്റ്റി (22), താഴെക്കാട്   കണ്ണിക്കര കൊടിയന്‍ ജോയല്‍ (22) എന്നിവരെയാണ് പിടി കൂടിയത്.  വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന്  എക്സൈസ് ഇൻസ്പെക്ടർ കെ മണികണ്ഠന്‍റെ നേതൃത്വത്തില്‍  നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.   പുത്തൻചിറ മതിയത്ത് കുന്നിൽ നിന്നുമാണ്  50 ഗ്രാം കഞ്ചാവുമായി ക്രിസ്റ്റിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രിസ്റ്റിക്ക് കഞ്ചാവ് നൽകിയ ജോയലിനെ  തുമ്പൂരിലെ  വാടകവീട്ടിൽ  നിന്നും  400 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 

ജോയലിനെതിരെ ആളൂർ പോലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളും വടക്കാഞ്ചേരി എക്സൈസിൽ കഞ്ചാവ് കേസും നിലവിലുണ്ട്. പ്രതികളെ പിടി കൂടിയ സംഘത്തില്‍  പ്രിവന്റിവ് ഓഫീസർമാരായ എ എസ് പ്രമോദ് , പി .കെ സുനിൽ , പി ആർസുനിൽകുമാർ , പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് സന്തോഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ ശബരിനാഥ്, ഡബ്ല്യൂസിഇഒ മാരായ രജിത പി എസ്, കാവ്യ കെ എസ് എന്നിവരും  ഉണ്ടായിരുന്നു.

Leave A Comment