പ്രാദേശികം

മാള കുളത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

മാള :മാളകുളത്തിൽ  നിന്നും പുരുഷന്റെ  മൃതദേഹം കണ്ടെത്തി.   മാള കിഴക്കേ അങ്ങാടി സ്വദേശി പ്രവീൺ വെങ്കിടെശ്വരന്റെ(50) മൃതദേഹമാണ് മാള കുളത്തിൽ നിന്നും കണ്ടെത്തിയത്. ഉച്ചക്ക് 1.30 നാണ് മൃതദേഹം പരിസരവാസികളുടെ  ശ്രദ്ധയിൽപ്പെട്ടത് .  

പൊയ്യയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം എത്തിയാണ്  മൃതദേഹം കരയ്ക്കു കയറ്റിയത് . തുടർനടപടികൾക്ക് വേണ്ടി മാള പോലീസ്  മൃതദേഹം മാള സർക്കാർ ആശുപത്രിയിലേക്ക്  മാറ്റി.

Leave A Comment