പ്രധാന വാർത്തകൾ

പൊയ്യയിൽ പടക്കം പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്

മാള: പൊയ്യയിൽ വീട്ടിൽ അനധികൃതമായി നിർമ്മിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്. പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ, കരിമ്പാടി വീട്ടിൽ അനൂപ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തുടർന്ന്  ഗുരുതര പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവം നടന്നതിനുശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കംവീട്ടുകാർ സമീപത്തെ പറമ്പിലേക്ക് മാറ്റുകയായിരുന്നു. 

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നായിരുന്നു വീട്ടുകാർ പോലീസിനോടും ആശുപത്രിയിലും പറഞ്ഞത്. മാള എസ് ഐ ശ്രീനിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പടക്കം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും സമീപത്തെ പറമ്പിൽ നിന്നും പടക്കം കണ്ടെത്തുകയായിരുന്നു.

Leave A Comment