സ്കൂട്ടർ മോഷ്ടിച്ച ആൾ പിടിയിൽ
കൊടുങ്ങല്ലൂർ: ക്ഷേത്ര മൈതാനത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച ആളെ പോലീസ് പിടികൂടി
ലോകമലേശ്വരം കാവിൽ കടവ് ദേശത്ത് അടിമച്ചാലിൽ വീട്ടിൽ, സതീശൻ( 53) ആണ് പിടിയിലായത്. ക്ഷേത്രദർശനത്തിനെത്തിയ പത്തനംതിട്ട കൊയ്പ്രം ദേശത്ത് കണ്ടന്തിങ്കര വീട്ടിൽ വിഷ്ണു( 26) വിൻ്റെ സ്കൂട്ടർ ആണ് മോഷണം പോയത്.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ, പോലീസ് ഉദ്യോഗസ്ഥരായ ഷമീർ, വിഷ്ണു, ഗോപേഷ്, ജിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
Leave A Comment