സിനിമ

നടി രശ്മി ഗോപാല്‍ അന്തരിച്ചു

എറണാകുളം : സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ.

കിഷോറിൻ്റെ കുറിപ്പ്:

‘രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല

സ്വന്തം സുജാതയിലെ ‘സാറാമ്മ’ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും.

ഈ പുഞ്ചിരി ഇനി ഇല്ല….

സാറാമ്മ പോയി….

രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.

പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ…..

ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….

പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ….

പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..

ആദരവിന്റെ അഞ്ജലികൾ….’.– നടന്‍ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Leave A Comment