സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
ചാലക്കുടി: പോട്ട സിഗ്നൽ ജംഗ്ഷനിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.വ്യാഴാഴ്ച രാവിലെ 7:30 യോടെ ആയിരുന്നു സംഭവം. എറണാകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോയ മിനിലോറി ആണ് അപകടത്തിൽപ്പെട്ടത്. വി ആർ. പുരം ഞാറക്കൽ അശോകൻ മകൻ അനീഷ് (40 ) ആണ് മരിച്ചത്.അപകടത്തിൽ പെട്ട മിനലോറിക്ക് തീപിടിച്ചു. ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ചാലക്കുടി പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. ദേശീയ പാതയിൽ അൽപ്പ സമയം ഗതാഗതം തടസപ്പെട്ടു.
Leave A Comment