എന്റെ ഊർജവും ഇന്ധനവും നിങ്ങൾ; വികാരാധീനനായി വി.ഡി.സതീശൻ
കൊച്ചി: പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തും ഇന്ധനവും നൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വീകരണ വേദിയിലെത്തിയപ്പോൾ വികാരം അടക്കിപ്പിടിക്കാൻ താൻ ഏറെ പാടുപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന കാലം മുതൽ തന്നെ ഒരു കുടുംബാംഗത്തെപ്പോലെ വാത്സല്യത്തോടെ ചേർത്തുപിടിച്ചവരാണ് പറവൂരിലെ ജനങ്ങളെന്ന് അദ്ദേഹം ഓർത്തെടുത്തു.
എവിടെ പോയാലും ഞാൻ കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയാണ്. എനിക്ക് അവസാനം ഇവിടെ എത്തണം നിങ്ങളുടെ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ തണലിൽ വളർന്നു വന്ന ഒരാളാണ് താനെന്നും വി.ഡി.സതീശൻ പറഞ്ഞു.
Leave A Comment