കേരളം

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ കേ​സ്; ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും ശിക്ഷ

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി. 1000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ​യു​ള്ള ത​ട​വു​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഷാ​ഫി കോ​ട​തി​യി​ൽ തു​ട​ര​ണം.

പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഷാ​ഫി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. 2022 ജൂ​ൺ 24 ന് ​പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ.

കേ​സി​ൽ ഷാ​ഫി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. നി​ര​ന്ത​രം കോ​ട​തി​യി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച ഷാ​ഫി​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ എം.​പി. ഓ​ഫി​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ്പ​തോ​ളം വ​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ച​ന്ദ്ര​ന​ഗ​റി​ൽ ചെ​മ്പ​ലോ​ട് പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​ത്.

അ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പി. ​സ​രി​ൻ കേ​സി​ൽ ഒ​മ്പ​താം പ്ര​തി​യാ​യി​രു​ന്നു. നേ​ര​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ പി. ​സ​രി​നെ 500 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വി​നും ശി​ക്ഷി​ച്ചി​രു​ന്നു.

Leave A Comment