പ്രാദേശികം

കൂളിമുട്ടം ത്രിവേണി ബീച്ചിൽ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

മതിലകം: കൂളിമുട്ടം ത്രിവേണി ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസോളം തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം. അടിവസ്ത്രം മാത്രം ധരിച്ച് നിലയിലാണ്. മതിലകം പോലീസ്, അഴീക്കോട്  കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave A Comment