അഷ്ടമിച്ചിറയിൽ മധ്യവയസ്‌ക പൊള്ളലേറ്റ് മരിച്ചു
മാള: അഷ്ടമിച്ചിറയിൽ മധ്യവയസ്‌ക പൊള്ളലേറ്റ് മരിച്ചു . അയിലൂർ വീട്ടിൽ പവിത്രന്റെ ഭാര്യ 56 വയസുള്ള രജനിയാണ് മരിച്ചത്. വീടിനകത്തെ ശുചിമുറിയിൽ ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.ഭർത്താവ് പവിത്രൻ ബാങ്കിൽ പോയി തിരിച്ചെത്തിയപ്പോൾ അടഞ്ഞു കിടന്നിരുന്ന വീടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് അയൽക്കാരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് രജനിയെ തീപ്പൊള്ളൽ ഏറ്റു മരിച്ച നിലയിൽ കണ്ടത്. അസുഖം മൂലം ഉണ്ടായ മനോ വിഷമത്തിലാണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. മാള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment