പ്രാദേശികം

കെ.വി.വസന്തകുമാര്‍; കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

മാള : കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആയി സി പി ഐയിലെ  കെ.വി.വസന്തകുമാര്‍ ചുമതലയേറ്റു. എല്‍ ഡി എഫിലെ ധാരണയനുസരിച്ച്‌ സി പി എം പ്രതിനിധി ടി.ഐ  മോഹന്‍ദാസ്‌ രാജിവെച്ച ഒഴിവിലാണ് നിലവില്‍ നിയോജക മണ്ഡലം കണ്‍വീനര്‍ കൂടിയായ വസന്തകുമാര്‍ ചുമതലയെറ്റെടുത്തിരിക്കുന്നത്.

 തുടര്‍ന്ന്‍ നടന്ന അനുമോദന യോഗം അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സിപിഐഎംമാള ഏരിയ സെക്രട്ടറി ടി.കെ.സന്തോഷ്‌  അദ്ധ്യക്ഷത വഹിച്ചു. കുഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സാജന്‍ കൊടിയന്‍, സിപിഐ മണ്ഡലം സെക്രട്ടറി എം.ആര്‍.അപ്പുക്കുട്ടന്‍, മുന്‍ പ്രസിഡന്‍റ്  ടി.ഐ  മോഹന്‍ദാസ്‌, സിപിഐ ലോക്കല്‍ സെക്രട്ടറി ജയന്‍, സംസ്ഥാന സഹകരണ യൂണിയന്‍ അംഗം ലളിത ചന്ദ്ര ശേഖരന്‍, പി.കെ.അബ്ദുള്‍ കരിം തുടങ്ങിവര്‍ പങ്കെടുത്തു

Leave A Comment