പൊയ്യയിൽ അടക്കാമരത്തിൽ നിന്നും വീണ് മധ്യവയസ്കന് ദാരുണാന്ത്യം
മാള: പൊയ്യയിൽ അടക്കാമരത്തിൽ നിന്നും വീണ് മധ്യവയസ്കൻ മരിച്ചു. പൊയ്യ അഴീക്കോട്ടുകാരൻ ലക്ഷ്മണൻ മകൻ രാജു(58)വാണ് മരിച്ചത്.
സ്വകാര്യവ്യക്തിയുടെ പറമ്പിൽ അടക്കപറിക്കാൻ കയറിയപ്പോൾ മരം ഒടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത് .
മാള പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Leave A Comment