ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ടര്‍ഫില്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു
ആലുവ: കുട്ടമശേരിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 53കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില്‍ അലി ആണ് മരിച്ചത്.
കുട്ടമശേരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Leave A Comment