എംപിയെ തല്ലുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി, പൊലീസ് ദാസ്യപ്പണി അവസാനിപ്പിക്കണം: ഒ ജെ ജനീഷ്
തൃശൂർ: പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടി അംഗീകരിക്കാൻ ആവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വരെ അറസ്റ്റ് ചെയ്തു. വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു.എംപിയെ തല്ലുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി. പൊലീസ് നടത്തുന്നത് പ്രതികാര നടപടി. എല്ലാകാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ല. ഇത് പൊലീസ് മനസ്സിലാക്കണം. പൊലീസ് ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.
അബിൻ വർക്കി പറഞ്ഞത് സംസ്ഥാന ഘടകത്തിൽ പ്രവർത്തിക്കണമെന്ന് ആവശ്യം മാത്രമാണ്. യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ പ്രശ്നങ്ങളില്ല. നേതാക്കൾക്ക് ഒരു തരത്തിലുള്ള അതൃപ്ത്തിയുമില്ല. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് പരിശോധിക്കും.
Leave A Comment