ചരിത്രം തിരുത്തി വീണ്ടും സ്വർണ വില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണ വില പുതിയ റിക്കാര്ഡിലെത്തിയത്.
നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 45,600 രൂപയാണ്. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 5,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഏപ്രിൽ 14ന് പവന് 45,320 രൂപ എത്തിയതായിരുന്നു ഇതിനു മുമ്പുള്ള റിക്കാര്‍ഡ് വില. ആഗോളതലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ചയാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
Leave A Comment