പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രമിച്ച പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രമിച്ച സംഭവത്തിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം മുള്ളൻബസാർ സ്വദേശി ചിറയിൽ വീട്ടിൽ പ്രമോദ് (47) ആണ് പിടിയിലായത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പ്രതി പിന്തുടർന്ന് കൊടുങ്ങല്ലൂർ വടക്കേ നടയിലെ ഒരു മാളിന് സമീപം വെച്ച് ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് POCSO നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.
പ്രതിക്ക് നേരത്തെയും വിവിധ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി പ്രമോദ് പി, എസ്.എച്ച്.ഒ ബിജോയ് പി.ടി, എസ്.ഐ അറഫാത്, എസ്.സി.പി.ഒ മിഥുൻ ആർ കൃഷ്ണ, ഷമീർ എന്നിവരാണ് ഉണ്ടായിരുന്നത്.
Leave A Comment