ജില്ലാ വാർത്ത

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന്‍ മരിച്ചു

പാലക്കാട്: മേലാർകോട് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. ഗുരുതരമായി പരിക്കേറ്റ ദേവനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനായി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുബാറിനിടയിലായി ദേവൻ കുടുങ്ങുകയായിരുന്നു.

Leave A Comment