കള്ള് ഷാപ്പിൽ സംഘട്ടനം, യുവാവിന് വെട്ടേറ്റു
കൈപ്പമംഗലം : എടത്തിരുത്തിയിലെ കനാൽ കള്ള് ഷാപ്പിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. വലപ്പാട് സ്വദേശി അരയംപറമ്പിൽ ദേവപ്രയാഗ് (19) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 7.30ഓടെ എടത്തിരുത്തി കനാൽ കള്ള് ഷാപ്പിലായിരുന്നു സംഭവം. ദേവപ്രയാഗും സുഹൃത്തുക്കളായ രണ്ട് പേരും ചേർന്നാണ് ഷാപ്പിലെത്തിയത്. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയാണ് ദേവപ്രയാഗിന് വെട്ടേറ്റത്, കയ്യിലും കാലിലും വെട്ടേറ്റ ദേവപ്രയാഗിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വലപ്പാട് സർകാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കയ്പമംഗലം പൊലീസ് പിടികൂടിയതായി സൂചന.
Leave A Comment