കേരളം

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു, ബി. ​അ​ശോ​കിന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​തി​ന് മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ബി. ​അ​ശോ​കി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത​ത് സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

നി​ല​വി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ ചു​മ​ത​ല വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും മ​റ്റും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​സാ​രി​ച്ച​ത് നേ​ര​ത്തെ​യും ച​ർ​ച്ച​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രി​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യ​തും സം​സാ​രി​ച്ച​തും ഗൗ​ര​വ​ക​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

Leave A Comment