കേരളം

സജിചെറിയാനെ മന്ത്രിസഭയിൽ എടുക്കാനുള്ള തീരുമാനം ഭരണഘടനയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷ നേതാവ്

പറവൂർ : സജിചെറിയാനെ മന്ത്രിസഭയിൽ എടുക്കാനുള്ള തീരുമാനം അധാർമ്മികവും ഭരണഘടനയോടുള്ള അവഹേളനവുമാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാൻ രാജി വച്ച അതെ സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. അദ്ദേഹം രാജിവച്ചത് ഭരണഘടനയെ അവഹേളിച്ചതിനാണ്. അന്നദ്ദേഹം രാജിവയ്ക്കാൻ നിർബ്ബന്ധിതനാകുകയായിരുന്നു. അന്നത്തെ സാഹചര്യത്തിൽ നിന്നും ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. പോലീസ് അന്വേഷണം നടത്തി ഒരു റിപ്പോർട്ട് കൊടുത്തു എന്നത് മാത്രമാണ്.

സജി ചെറിയാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സജി ചെറിയാന്റെ പ്രസംഗത്തിന്റെ ടേപ്പ് ഫോറൻസിക് പരിശോധനക്കയച്ചിട്ടില്ല. കൃത്യമായ പരിശോധനകളൊ, സാക്ഷിമൊഴികളി അടിസ്ഥാനപ്പെടുത്തിയട്ടല്ല അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള പോലീസിന്റെ റിപ്പോർട്ടുള്ളത്.

അത് മുഖ്യമന്ത്രി മനപൂർവ്വം അന്വേഷണൽകൈ കടത്തി സജി ചെറിയാന് അനുകൂല മായ റിപ്പോർട്ട് ഉണ്ടാക്കിയെടുക്കുന്നതാണ്. മാത്രവുമല്ല ജ്യൂഡീഷ്യൽ നടപടികൾ അവസാനിച്ചിട്ടുമില്ല. യഥാർത്യത്തിൽ സജി ചെറിയാന് മന്ത്രിസഭയിലേക്ക് വരാൻ കഴിയുന്നത് ഒരു ജുഡിഷ്യൽ സ്ക്രൂട്ടിങ്ങിലൂടെ മാത്രമാണ്.
കേസു കൊടുത്ത പരാതിക്കാരൻ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരിക്കുയാണ്. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് മുഖ്യമന്ത്രി ചെയ്യേണ്ടത് ഈ ജ്യൂഡിഷ്യൽ പരിശോധന കഴിഞ്ഞതിന് ശേഷം മാത്രമെ മന്ത്രിസഭയിൽ എടുക്കാവൂ. കുറ്റവിമുക്തനാക്കാതെ മന്ത്രിസഭയിലേക്ക് എടുക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഞങ്ങൾ അതിനെ ശക്തിയായി എതിക്കും
.

Leave A Comment