എസ്എസ്എൽസി പരീക്ഷ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ തുടങ്ങി. ഇന്ന് രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിച്ചത്. ഈ മാസം 29ന് അവസാനിക്കും.
എസ്എസ്എൽസിക്ക് 2,960 കേന്ദ്രത്തിലായി 4,19,363 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണുള്ളത്.
1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേർ തമിഴിലും 2041 പേർ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്.
ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ആകെ 18,000ത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

Leave A Comment