കേരളം

ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറിന്‍റെ ജാമ്യഹർജി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യഹർജി തളളി. ഹൈക്കോടതിയാണ് ഇഡി കേസിലെ ജാമ്യഹർജി തള്ളിയത്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലുകോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കേസെടുത്തത്.

കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരുകോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ.

Leave A Comment