കര്‍ണാടകയില്‍ പിണറായിക്ക് ക്ഷണമില്ല; കോണ്‍ഗ്രസ് സമീപനം അപക്വമെന്ന് ഇ.പി
തിരുവനന്തപുരം: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ദേശീയ രാഷ്ട്രീയത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമാണ്. ഈ നിലപാടാണെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്നും ഇ.പി.ജയരാജന് കുറ്റപ്പെടുത്തി.
ബിജെപി ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് കോണ്‍ഗ്രസ് ക്ഷണിച്ചെങ്കിലും പിണറായിയെ വിളിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത് എന്നാന്ന് കോണ്‍ഗ്രസിന്റെ വിശദീകരണം.
ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതത് പാര്‍ട്ടികളുടെ അധ്യക്ഷന്മാരാണെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

Leave A Comment