കേരളം

കേ​ര​ള​ത്തി​ല്‍ ബ​ലി​പെ​രു​ന്നാ​ള്‍ 29ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ബ​ലി പെ​രു​ന്നാ​ള്‍ ഈ ​മാ​സം 29ന്. ​അ​റ​ബി​മാ​സം ദു​ല്‍​ഖ​അദ് 30 പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ ബ​ലി​പെ​രു​ന്നാ​ള്‍.

ദു​ല്‍​ഖ​അദ് 29 ഞാ​യ​റാ​ഴ്ച മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച ദു​ല്‍​ഖ​അദ് 30 പൂ​ര്‍​ത്തീ​ക​രി​ച്ച് ചൊ​വ്വാ​ഴ്ച ദു​ല്‍​ഹ​ജ്ജ് ഒ​ന്നും 29, വ്യാ​ഴാ​ഴ്ച ബ​ലി പെ​രു​ന്നാ​ളു​മാ​യി​രി​ക്കും.

പാ​ള​യം ഇ​മാം ഡോ. ​വി.​പി സു​ഹൈ​ബ് മൗ​ല​വി​ ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന.​സെ​ക്ര​ട്ട​റി തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി​ എന്നിവരാണ് ഇക്കാര്യം അ​റി​യിച്ചത്.

Leave A Comment