പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗം; ഹിറ്റ്ലിസ്റ്റ് തയാറാക്കുന്നുണ്ടെന്ന് എൻഐഎ
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍ഐഎ. കൊച്ചി എന്‍ഐഎ കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.
രഹസ്യ വിഭാഗത്തിലൂടെ ഇതര സമുദായക്കാരുടെ ഹിറ്റ്ലിസ്റ്റ് ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവരശേഖരണം നടത്തുന്നതും പട്ടിക തയാറാക്കുന്നതും സീക്രട്ട് വിംഗിനെ ഉപയോഗിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
സംഘം സംസ്ഥാന വ്യാപകമായി പിഎഫ്ഐ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. പിഎഫ്ഐ നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
Leave A Comment