കേരളം

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം: ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും

ശ​​ബ​​രി​​മ​​ല: മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​​നാ​​യി ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര ന​​ട ഇ​​ന്നു തു​​റ​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​ര് ന​​ട തു​​റ​​ക്കും. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​യു​​ന്ന​​തു മു​​ത​​ല്‍ തീ​​ര്‍​ഥാ​​ട​​ക​​രെ മ​​ല ച​​വി​​ട്ടാ​​ന്‍ അ​​നു​​വ​​ദി​​ക്കും. നാ​​ളെ രാ​​വി​​ലെ മു​​ത​​ൽ പ​​തി​​വു​​പൂ​​ജ​​ക​​ളും നെ​​യ്യ​​ഭി​​ഷേ​​ക​​വും ആ​​രം​​ഭി​​ക്കും.

ജ​​നു​​വ​​രി 14നാ​​ണ് മ​​ക​​ര​​വി​​ള​​ക്ക്. 11ന് ​​എ​​രു​​മേ​​ലി പേ​​ട്ട​​തു​​ള്ള​​ലും 12ന് ​​പ​​ന്ത​​ള​​ത്തു​​നി​​ന്നും തി​​രു​​വാ​​ഭ​​ര​​ണ ഘോ​​ഷ​​യാ​​ത്ര​​യും ന​​ട​​ക്കും. 13ന് ​​പ​​മ്പ​​വി​​ള​​ക്കും പ​​മ്പ​​സ​​ദ്യ​​യും. തീ​​ര്‍​ഥാ​​ട​​ന​​കാ​​ല​​ത്ത്് ജ​​നു​​വ​​രി 19 വ​​രെ ദ​​ര്‍​ശ​​ന​​മു​​ണ്ടാ​​കും. 20നു ​​രാ​​വി​​ലെ ന​​ട അ​​ട​​യ്ക്കും.

മ​​ണ്ഡ​​ല​​കാ​​ല​​ത്തെ തി​​ര​​ക്കുകൂ​​ടി പ​​രി​​ഗ​​ണി​​ച്ച് മ​​ക​​ര​​വി​​ള​​ക്കി​​ന് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​പു​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Leave A Comment