കേരളം

ഡോ. പ്രിൻസ്റ്റൺ ബെൻ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്

ചെന്നൈ: സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിൻസ്റ്റൺ ബെന്നിനെ തെരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം.

നിലവിൽ മഹാഇടവക വൈസ് ചെയർമാനാണ് പ്രിൻസ്റ്റൺ ബെൻ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്. സ്ഥാനാരോഹണം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കും.

2024 മേയിൽ ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച എ. ധർമരാജ് റസാലത്തിന്‍റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Leave A Comment