കേരളം

സ്വർണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എസ്ഐടിയുടെ നീക്കം.

ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തും. ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.

തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാണ്.

Leave A Comment