കേരളം

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ; ആ​ഭ്യ​ന്ത​ര​മ​ന്ത്രി പെ​രു​മ്പാ​വൂ​രി​ല്‍ നേ​രി​ട്ടെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പെ​രു​മ്പാ​വൂ​രി​ല്‍ നേ​രി​ട്ടെ​ത്തും. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ൺ 15നാ​ണ് മ​ന്ത്രി പെ​രു​മ്പാവൂ​രെ​ത്തു​ക.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പ​തി​നൊ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യിരുന്നു.

ജി​ല്ലാ പോലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് പെ​രു​മ്പാ​വൂ​രി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ന്ന​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ഗ് സ്‌​ക്വാ​ഡി​ന്‍റെ സേ​വ​ന​വും പോ​ലീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. പെ​രു​മ്പാ​വൂ​ർ എഎ​സ്പി ഹാ​ർ​ദ്ദി​ക് മീ​ണ​യാ​ണ് റെ​യ്ഡി​ന് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Leave A Comment