കേരളം

യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ മാ​റാ​ട് ആ​വ​ര്‍​ത്തി​ക്കും: വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന സ​ര്‍​വേ ഫ​ല​ങ്ങ​ളെ ത​ള്ളി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ലെ​ങ്കി​ലും പി​ണ​റാ​യി സ​ർ​ക്കാ​ർ വ​രും. ഒ​രു​പ​ക്ഷെ അ​ത് ത​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ട​ത് പ​ക്ഷം ഒ​രു​പാ​ട് സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു. ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ലെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. കോ​ൺ​ഗ്ര​സി​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സാ​ണ് പ​റ​യേ​ണ്ട​ത് ലീ​ഗ് അ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ലീ​ഗാ​യി​രി​ക്കും ഭ​ര​ണം ന​ട​ത്തു​ക.

മാ​റാ​ട് ആ​വ​ർ​ത്തി​ക്കും. ലീ​ഗി​ന്‍റെ മു​ഖ്യ​മ​ന്ത്രി വ​ന്നാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല. പെ​ട്ടി പൊ​ട്ടി​ച്ചാ​ൽ ലീ​ഗ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന് പ​റ​യും. ഇ​ട​തു​പ​ക്ഷം തോ​റ്റാ​ൽ ജ​നാ​ധി​പ​ത്യം തോ​റ്റു എ​ന്നാ​ണ് അ​ർ​ത്ഥം. അ​വി​ടെ മ​താ​ധി​പ​ത്യം ജ​യി​ക്കും. സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Comment