യൂത്ത് കോൺഗ്രസ് നെടുങ്ങാണം വാർഡ് കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും അനുമോദനചടങ്ങ് നടത്തി
വെള്ളാങ്കല്ലൂർ: യൂത്ത് കോൺഗ്രസ് നെടുങ്ങാണം വാർഡ് കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികളെയും നെടുങ്ങാണം അങ്കണവാടിയിൽ 29 വർഷക്കാലം ഹെൽപ്പർ ആയി സേവനുഷ്ഠിച്ചു വിരമിച്ച വസന്ത ചേച്ചിയെയും അനുമോദിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർരഞ്ജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് റിയാസ് വെളുത്തേരി അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് മുസമ്മിൽ മുഖ്യാതിഥിയായി. കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അയ്യൂബ് കരുപ്പടന്ന, നടരാജൻ പുഞ്ചപ്പറമ്പിൽ, മഹേഷ് ആലിങ്ങൽ, വാർഡ് മെമ്പർ നസീമ നാസർ, അഫ്സൽ മഞ്ഞന, കബീർ കാരുമാത്ര എന്നിവർ സംസാരിച്ചു.
Leave A Comment