കേരള പ്രവാസി സംഘം അന്നമനട ഈസ്റ്റ് മേഖലാ സമ്മേളനം നടന്നു
കേരള പ്രവാസി സംഘം അന്നമനട ഈസ്റ്റ് മേഖലാ സമ്മേളനം നടന്നു. മാമ്പ്ര ചെമ്പാട്ട് ഹാളിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സുരേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഐ. എ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി.സി. സുബ്രൻ. ജില്ലാ വൈസ് പ്രസിഡന്റും പ്രവാസി പരാതി പരിഹാര കമ്മിറ്റി അംഗവുമായ അഡ്വ. എം. കെ. ഹക്ക് വിവിധ പദ്ധതികളുടെ വിശദീകരണം നടത്തി. ചടങ്ങിൽ പ്രവാസി പ്രതിഭകളായ ആദം ഷംസുദീൻ (വ്യവസായം), ധനേഷ് പി.കെ (വ്യവസായം), അഷറഫ് തേമാലിപറമ്പിൽ (സാഹിത്യം ), പി.എസ്. കബീർ (ബാഡ്മിന്റൺ നാഷണൽ അമ്പയർ ) എന്നിവരെ മുഖ്യാതിഥി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ആദരിച്ചു.
20 വർഷം പ്രവാസികളായിരുന്ന മുതിർന്ന പ്രവാസികളെ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എ.എസ്. താജുദീനും പ്രവാസി പെൻഷണേഴ്സിനെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയനും ആദരിച്ചു. ഏരിയാ സെക്രട്ടറി ബഷീർ തെക്കത്ത്, അന്നമനട ടൗൺ മേഖലാ പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ, സെക്രട്ടറി എം.പി വർഗീസ്, മാള ബ്ലോക്ക് പഞ്ചായത്തംഗം ഒ. സി. രവി, ഗ്രാമ പഞ്ചായത്തംഗം ജോബി ശിവൻ,വി ബോബി മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ആയി പ്രസിഡന്റ്: ബോബി മാത്യു, സെക്രട്ടറി: കെ.ജെ. ഷാജൻ,ട്രഷറർ: നാസർ ടി.എം, വൈസ് പ്രസിഡന്റ്: ജാൻസി ജോയ്, ജോയിന്റ് സെക്രട്ടറി: എ.കെ. മാലിക് എന്നിവരെ തെരഞ്ഞെടുത്തു.
Leave A Comment