പ്രാദേശികം

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരിഞ്ഞനം: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചക്കരപ്പാടം പടിഞ്ഞാറ് ഏറാട്ട് വീട്ടിൽ വാസുവിന്റെ മകൻ  വിനീഷ് (41) ആണ് മരിച്ചത്. 
കുറച്ച് ദിവസമായി വീട്ടിൽ തനിച്ചായിരുന്ന വിനീഷിനെ പുറത്ത് കാണാതായതിനെ തുടർന്ന് ബന്ധുക്കളെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അടുക്കള ഭാഗത്ത് വിനീഷ് മരിച്ചു കിടക്കുന്നതായി കണ്ടത്.  

വിനീഷും, അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അമ്മ സഹോദരിയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave A Comment