മികവ് 2025: വിദ്യാഭ്യസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ച് വി ആർ സുനിൽകുമാർ എം എൽ എ
മാള: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലെയും SSLC ,THSLC ,CBSE X, ICSE X പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A പ്ലസ് /A 1 കരസ്ഥമാക്കിഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ,100 ശതമാനം വിജയം ലഭിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന "മികവ് 2025 "വിദ്യാഭ്യാസ പ്രതിഭ പുരസ്കാര സമർപ്പണം ജൂൺ 21 ഉച്ചതിരിഞ്ഞ് 2മണിക്ക് മാള കാർമൽ കോളജിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .നിയോജകമണ്ഡലത്തിന് പുറത്തു സ്കൂളുകളിൽ പഠിച്ചു ഫുൾ A + ,A 1 കാരസ്ഥാമാക്കിയ കുട്ടികളുടെ അപേക്ഷകൾ മാത്രം മാളയിൽ പ്രവർത്തിക്കുന്ന MLA ഓഫീസിൽ നേരിട് എത്തിക്കുകയോ അല്ലെങ്കിൽ താഴെ പറയുന്ന രേഖകൾ സഹിതം ഇമെയിൽ അഡ്രസിലേക്കോ ജൂൺ മാസം 16 നു മുൻപായി സമർപ്പിക്കേണ്ടതാണ് .
SSLC ,CBSE X ,ICSE X
1 മാർക്ക് ലിസ്റ്റിന്റെ കോപ്പി
2 ഫോട്ടോ
3 ഫോൺ നമ്പർ
പ്ലസ് 2 ,CBSE XII ,ICSE XII
1 മാർക്ക് ലിസ്റ്റിന്റെ കോപ്പി
2 ഫോട്ടോ
3 ഫോൺ നമ്പർ അടക്കമുള്ള അഡ്രസ്സ്
4 പഠിച്ച സ്കൂളിന്റെ പേരും സ്ഥാലവും
അയക്കേണ്ട ഇമെയിൽ അഡ്രസ് : kodungallurmlamikavu@gmail.com
അഡ്വ : വി ആർ സുനിൽകുമാർ MLA
MLA ഓഫീസ് മാള:
9539740761
Leave A Comment