കാഴ്ചക്കപ്പുറം

വരന് സിബില്‍ സ്‌കോര്‍ കുറവ്; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവും കുടുംബവും

വിവാഹം ഉറപ്പിച്ചതിനു ശേഷം പല കാരണങ്ങൾ കൊണ്ട് മുടങ്ങുന്ന വാർത്തകൾ ഇപ്പോൾ സാധാരണമാണ്. എന്നാൽ, സിബിൽ സ്കോർ കുറവ് കാരണം ഒരു വിവാഹം മുടങ്ങുക എന്ന് കേട്ടാൽ പെട്ടെന്ന് അങ്ങ് വിശ്വസിക്കാൻ പറ്റില്ല. എന്നാൽ, ഇന്ത്യയിൽ ഇങ്ങനെയും ഒരു സംഭവം നടന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ മൂർതിസാപൂരിൽ വധുവിനും വരനും കുടുംബങ്ങൾക്കുമെല്ലാം പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഉറപ്പിച്ച ശേഷമായിരുന്നു വധുവിന്‍റെ അമ്മാവന് വരന്‍റെ സിബിൽ സ്കോറിന്‍നെപ്പറ്റിയുളള ചിന്ത വന്നത്.

സിബിൽ സ്കോർ പരിശോധിച്ചപ്പോൾ വരന് വളരെ കുറവായിരുന്നു. മാത്രമല്ല, വരന്‍റെ പേരിൽ നിരവധി ബാങ്കുകളിൽ ഒന്നിലധികം വായ്പകളും ഉണ്ടായിരുന്നു. വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയിൽ അല്ല എന്ന് ഇതോടെ വധുവിന്‍റെ വീട്ടുകാർക്ക് മനസിലായി.

Leave A Comment