രാഷ്ട്രീയം

ക്യാ​പ്റ്റ​ൻ പി​ണ​റാ​യി ത​ന്നെ; സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക മാ​ര്‍​ച്ച് ആ​ദ്യം

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൽ​ഡി​എ​ഫി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​യി​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​രു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ർ​ച്ച് ആ​ദ്യം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

പി​ബി​യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ ന​യി​ക്ക​ണ​മെ​ന്ന് കേ​ര​ള ഘ​ട​കം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ബി അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു.

ആ​രെ​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​ത് വി​ജ​യി​ച്ച​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കും. ഇ​താ​ണ് പാ​ർ​ട്ടി​യു​ടെ രീ​തി​യെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Leave A Comment