കല്ലൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
അന്നമനട : അന്നമനട കല്ലൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന്റെ അകത്ത് സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടിയിൽ നിന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. ആമ്പല്ലൂർ സ്വദേശി നീലങ്കാവിൽ വീട്ടിൽ ഷിബു ആണ് അറസ്റ്റിൽ ആയത്.ഈർക്കിൽ തുമ്പിൽ ബബിൾഗം ചുറ്റി നേർച്ചപ്പെട്ടിക്കുള്ളിലേക്ക് കടത്തി നോട്ടുകൾ അനായാസം പുറത്തേക്ക് എത്തിക്കുകയായിരുന്നു ഇയാൾ. നേർച്ചപ്പെട്ടിയിലെ പണം ദിനംപ്രതി കുറയുന്നത് ശ്രദ്ധയിൽപ്പെട്ട പള്ളിക്കമ്മിറ്റി ഭാരവാഹികൾ ആരും അറിയാതെ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഈ ക്യാമറയിലാണ് ഇന്ന് ഉച്ചയോടെ പട്ടാപ്പകൽ മോഷണം നടത്തിയ പ്രതി കുടുങ്ങിയത്.
ഏകദേശം 50,000 രൂപയോളം പലവട്ടമായി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു എന്ന് പള്ളി ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാള പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
Leave A Comment