ക്രൈം

14കാരിയുമായി ഒളിച്ചോടിയ യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു

മാള : ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാലുകാരിയുമായി ഒളിച്ചോടി പോയ യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മാലിശ്ശേരി വീട്ടിൽ രമേശ് മകൻ അഭിരാജ് (21) ആണ് പോലീസ് പിടിയിൽ ആയത്.

രണ്ട് ദിവസം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ ഇയാൾ തന്റെ സ്ഥലമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയത്. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ മാള പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദ്രുതഗതിയിൽ അന്വേഷണം നടത്തിയാണ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി .

മാള എസ്‌ എച്ച് ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്‌ഐ നീൽ ഹെക്ടർ, എഎസ്‌ഐ ജസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ കെ ജോസഫ്, എഎസ്‌ഐ സാജിത, സിപിഒ മാരായ സന്ദീപ് സാഗർ, ശ്രീജിത്ത് കെഎസ്‌ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment