കേരളം

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ തെ​ളി​വെ​ടു​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ DYSP​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ലെ തെ​ളി​വെ​ടു​പ്പി​ൽ വീ​ഴ്‌​ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി​ക്ക് സ​സ്പെ​ൻ​ഷ​ൻ. തി​രു​വ​ല്ല ഡി​വൈ​എ​സ്‌​പി എ​സ്‌.​ന​ന്ദ​കു​മാ​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്‌​ത​ത്‌.

ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ രാ​ഹു​ലി​നെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഡി​വൈ​എ​സ്പി ന​ന്ദ​കു​മാ​റി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഫോ​ണി​ല്‍ നേ​രി​ട്ട് പ​റ​ഞ്ഞെ​ങ്കി​ലും ഡി​വൈ​എ​സ്പി സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നി​ല്ല.

പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ഡി​വൈ​എ​സ്‌​പി എ​ത്തി​യി​ല്ലെ​ന്നും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. എ​സ്. ന​ന്ദ​കു​മാ​റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഡി​വൈ​എ​സ്പി​ക്കെ​തി​രെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും ഡി​ജി​പി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Leave A Comment