പ്രധാനമന്ത്രിയുടെ വീഡിയോ മുക്കിയതിൽ മാപ്പ് പറഞ്ഞ് മെറ്റ; കടുപ്പിച്ച് കേന്ദ്രം
പൊളിറ്റിക്സ് ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കിയ സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം.
പിഴവ് സംഭവിച്ചതിനെത്തുടർന്നാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം സംഭവത്തിൽ വിവര സാങ്കേതികവിദ്യ മന്ത്രാലയം ഇതിനകം മെറ്റയുടെയും ഇൻസ്റ്റാഗ്രാമിന്റെയും മേധാവികളെ ബന്ധപ്പെട്ടു. അവരെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 23ന് അപ്ലോഡ് ചെയ്ത് വീഡിയോയാണ് വിവാദത്തിനു കാരണം. സിജെപി സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിനിടെ രാജ്യത്തെ ജെൻസീ തലമുറയോട് പ്രധാനമന്ത്രി മോദി നടത്തിയ സന്ദേശമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
Leave A Comment