കേരളം

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​രു​മെ​ന്ന് കെ​എ​സ്ഇ​ബി

കൊച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​രു​മെ​ന്ന് കെ​എ​സ്ഇ​ബി. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ കു​റ​വി​ല്ലെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​ദ്യു​തി ഉ​പ​യോ​ഗം 97.95 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ആ​ണ്. പീ​ക്ക് ടൈം ​ആ​വ​ശ്യ​ക​ത 4785 മെ​ഗാ​വാ​ട്ട്. ശ​നി​യാ​ഴ്ച നി​യ​ന്ത്ര​ണം വേ​ണ്ടി വ​ന്ന​ത് ര​ണ്ട് ത​വ​ണ​യാ​ണ്.

ഇ​ന്ന് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​യി​ല്ലെ​ങ്കി​ൽ നി​യ​ന്ത്ര​ണം വേ​ണ്ടി വ​രും. ഇ​ന്നും 900 മെ​ഗാ​വാ​ട്ട് കു​റ​വ് ഉ​ണ്ടാ​യേ​ക്കും.

ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വൈ​കു​ന്നേ​രം 6.15 മു​ത​ൽ രാ​ത്രി 12.45 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് ഏ​ക​ദേ​ശം 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

മ​ഴ​ക്കു​റ​വും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും തു​ട​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം റെ​ക്കോ​ർ​ഡ് നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ലെ സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ഡി​മാ​ൻ​ഡു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ നി​ല​വി​ൽ ഏ​ക​ദേ​ശം 1200 മെ​ഗാ​വാ​ട്ട് വ​രെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്താ​കെ വൈ​ദ്യു​തി​യു​ടെ ആ​വ​ശ്യ​ക​ത വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വി​ലും കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.

Leave A Comment