ദേശീയം

ബി​ഹാ​റി​ൽ ഇ​നി ബി​ജെ​പി മു​ഖ്യ​മ​ന്ത്രി; നി​തീ​ഷ് കു​മാ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക നൽകി

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഉ​ൾ​പ്പ​ടെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് എ​ത്തി​യി​രു​ന്നു. അ‌​ടു​ത്ത 16നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യു​ന്ന​തോ​ടെ ഈ ​സ്ഥാ​ന​ത്തേ​ക്ക് ബി​ജെ​പി അം​ഗ​മെ​ത്തും. നി​തീ​ഷി​ന്‍റെ മ​ക​ൻ നി​ഷാ​ന്ത് കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​നും ബി​ഹാ​റി​ൽ നി​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​മ്പ​ൻ വി​ജ​യ​മാ​ണ് എ​ൻ​ഡി​എ സ​ഖ്യം നേ​ടി​യ​ത്. സ​ഖ്യ​ത്തി​ൽ ബി​ജെ​പി മാ​ത്രം 89 സീ​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. ജെ​ഡി​യു 85സീ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി.

Leave A Comment