വാർത്തകൾ വിരൽത്തുമ്പിൽ : Focus Time
🔘 രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ അരി എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റേഷന്‍ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും. അരിവില ഉയരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. അരിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം കുറഞ്ഞേക്കുമെന്ന കണക്കുകള്‍ക്കിടയിലാണ് കൂടുതല്‍ അരി എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്.
🔘 സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്സി നിരക്കുകള്‍ അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ കൂടും. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന 24 മണിക്കൂര്‍ ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു.
🔘 വൈദ്യുതി കരാറിനെ സംബന്ധിച്ചുള്ള വിവാദത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. എം.ജി.രാജമാണിക്യം വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ നവംബര്‍ മുതല്‍ ദീര്‍ഘകാല പവര്‍ക്കട്ട് ഉണ്ടാകുമെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ലഭിച്ചെന്നും പിന്നീടുവന്ന ടീം ഇപ്പോള്‍ പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാല്‍ അതിനടിയിച്ച് ഒപ്പുവെക്കാന്‍ ഇരിക്കുന്ന ആളല്ല ഞാന്‍' എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വൈദ്യുതി മന്ത്രി അയച്ച ഒരു ഫയലില്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. ഒന്ന് ഹിമാചലിന്റേയും മറ്റൊന്ന് ജി.എന്‍.എയുടേയും. രണ്ടുംകൂടെ താരതമ്യപ്പെടുത്തിയപ്പോള്‍ ജിഎന്‍എ ആണ് നല്ലതെന്നും തീരുമാനിച്ചു. എന്നാല്‍ ജിഎന്‍എയുമായി ഒരു കരാറിലും ഏര്‍പ്പെട്ടില്ല. തുടര്‍ന്ന് ഇപ്പോ ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. നവംബറിലും ഡിസംബറിലും വേണ്ട എന്നാണ് കണ്ടെത്തല്‍. എന്നാല്‍ അതിനുശേഷംവേണ്ടി വരും. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു
🔘 വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കൂട്ടത്തില്‍ എം.വി.ഗോവിന്ദനും എം.വി.ഗോവിന്ദനും കൂടിയിട്ടുണ്ട്. അദ്ദേഹത്തിന് എന്താണ് കാര്യമെന്ന് പോലും മനസ്സിലായിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു
🔘 പരിവാഹനില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷകള്‍ സാങ്കേതികപ്രശ്നംമൂലം തടസ്സപ്പെട്ടുകിടക്കുന്നത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. രേഖകള്‍ അപ്ലോഡ് ആവാത്ത പ്രശ്നം പരിഹരിക്കുന്നതു വരെ രേഖകള്‍ അപേക്ഷകനില്‍നിന്ന് നേരിട്ട് സ്വീകരിക്കാനാണ് നിര്‍ദേശം.
🔘 സ്വയംഭരണ കോളേജുകളില്‍ സ്വാശ്രയ കോഴ്‌സ് തുടങ്ങാന്‍ സര്‍ക്കാരിന്റെ എന്‍ഒസി വേണ്ടെന്ന് വെച്ചത് വിദ്യാര്‍ത്ഥി താല്പര്യം മുന്‍ നിര്‍ത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കെസിഎച്ച്ആര്‍ ചെയര്‍ പേഴ്‌സന്‍ നിയമനം സുതാര്യമാണെന്നും മികച്ച ആളെയാണ് നിയമിച്ചതെന്നും റോജി എം.ജോണ്‍ പറഞ്ഞു.
🔘 മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ്. ഇക്കാര്യത്തില്‍ അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുമ്പോള്‍ നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
🔘 സംസ്ഥാനത്തെ ബാര്‍ ലൈസന്‍സുകളടക്കമുള്ള നടപടികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറി. ഉത്തരവ് വൈകാതെ ഉണ്ടാകും. സാംബശിവറാവു എക്‌സൈസ് കമ്മീഷണറായിരുന്ന കാലഘട്ടത്തിലെ എല്ലാ നടപടികളും അന്വേഷണ പരിധിയിലേക്ക് എത്തും.
🔘 കാലടിയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന് കാരണമെന്തെന്ന് കോടതി ചോദിച്ചു. രണ്ട് എഫ്‌ഐആറുകള്‍ യൂണിവേഴ്‌സിറ്റി ഹാജരാക്കി. ഇന്ന് വാദം കേള്‍ക്കുന്നില്ലെന്നും പക്ഷേ കേസ് എന്താണെന്ന് മനസ്സിലാക്കണമെന്നും കോടതി. ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ നിലനില്‍ക്കുമോ എന്നും 3 മാസം കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തിട്ടും ഇനിയെന്ത് മാപ്പെന്നും കോടതി ചോദിച്ചു.
🔘 അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തില്‍. മുളന്തുരുത്തി സൂനഹദോസ് 150ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബാവ കേരളത്തില്‍ എത്തിയത്. സഭാ തര്‍ക്കത്തില്‍ ഇരുവിഭാഗവും അനുരഞ്ജനത്തിന് സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ പറഞ്ഞു.
🔘രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ആര്‍ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി.
🔘 കാസര്‍കോട്ടെ അബൂബക്കര്‍ സിദ്ധീക്ക് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നില്‍ക്കുന്ന യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്. ഗള്‍ഫില്‍ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിലാണ് എംഎല്‍എമാരായ സന്ദീപ് വാര്യര്‍, എകെഎം അഷ്റഫ്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ പങ്കെടുത്തത്. എന്നാല്‍ ചിത്രത്തിലുള്ള ആളെ അറിയില്ലെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
🔘 ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന ആരോപണമാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുല്‍ ഷറഫിയ ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ഉയര്‍ത്തിയത്. പരാതിയുമായി പോയപ്പോള്‍ ഡോക്ടര്‍ അനുയത്തിന് വന്നതായും കുടുംബം ആരോപിക്കുന്നു.
🔘 ആലുവയില്‍ നടന്ന ഹാലോവീന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തവരില്‍ ഒരാളായ 24-കാരിയെ ചോദ്യംചെയ്യാന്‍ പോലീസ്. എറണാകുളം സ്വദേശിയായ ഈ യുവതി, കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി അലക്‌സിന്റെ അടുത്ത സുഹൃത്താണ്. പാര്‍ട്ടിയുടെ പ്രധാന ആസൂത്രകരില്‍ ഈ യുവതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
🔘 മഹാരാഷ്ട്രയില്‍ ഇരു എന്‍സിപി വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ബിജെപിയുടെ പിന്തുണയില്ലാതെ ഈ ലയനം സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്തരിച്ച അജിത് പവാറിനോട് സുനേത്ര പവാറിനെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔘 സോണിയ ഗാന്ധിയുടെ പുസ്തകം 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാര്‍ട്ടിയും. 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങള്‍ കളവാണെന്നാണ് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്. കലാപം തുടങ്ങിയപ്പോള്‍ രാജീവ് ഗാന്ധി ദില്ലിയില്‍ സേനയെ വിന്യസിക്കാന്‍ ഉത്തരവ് നല്‍കിയെന്ന വാദം സിഖ് ആക്ടിവിസ്റ്റുകളും തള്ളി.
🔘 ലഖ്നൗവില്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ജവാന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
🔘 എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി. കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ 772 എയര്‍ബസ് എ320 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിശദമായ സുരക്ഷാ പരിശോധന വിമാനത്തില്‍ നടത്തും.
🔘 ചൈനീസ് ചാര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വനിതയുമായി വ്യക്തിബന്ധം പുലര്‍ത്തിയെന്ന ആരോപണത്തില്‍ എന്‍വിഡിയ സി.ഇ.ഒ ജെന്‍സന്‍ ഹുവാങിനെതിരെ എഫ്.ബി.ഐ അന്വേഷണം. അതേസമയം ജെന്‍സന്‍ ഹുവാങ് മാന്യനായ വ്യക്തിയാണെന്നും ആലീസ് ചാരവനിതയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
🔘 ഇസ്രയേലില്‍ എല്ലാ സയണിസ്റ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും ഐക്യസര്‍ക്കാരില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്തെ പ്രധാന വെല്ലുവിളികള്‍ നേരിടാന്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കേണ്ടത് ഈ സമയത്തെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
🔘 ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലികുഡുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിലെ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള ഐസന്‍കോട്ടിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ലികുഡുമായുള്ള യോഗം നിശ്ചയിച്ചിരുന്നതെന്ന് യാഷര്‍ അറിയിച്ചു.
🔘 അമേരിക്കയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവയുടെ ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന പുതിയ ഭൂഗര്‍ഭ 'മിസൈല്‍ സിറ്റി' തുറന്ന് ഇറാന്‍. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
🔘 യുഎഇ തീരത്ത് എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം. ലൈബീരിയന്‍ പതാക വഹിക്കുന്ന വിഎല്‍സിസി എംടി ഫുജൈറ എനര്‍ജി എന്ന കപ്പലിനുനേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇന്ത്യക്കാരനായ നാവികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.
🔘 സൗദി അറേബ്യയെ പിന്തുണച്ച് ഹൂതികള്‍ക്കെതിരെ നിലയുറപ്പിച്ച പാകിസ്താന് നേരിട്ടുള്ള മുന്നറിയിപ്പുമായി യെമനിലെ ഹൂതി ഭരണകൂടം. സൗദി അറേബ്യയ്ക്ക് സൈന്യം, ആയുധങ്ങള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ അല്ലെങ്കില്‍ ലൊജിസ്റ്റിക് പിന്തുണ എന്നിവ നല്‍കരുതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ പാര്‍ലമെന്റ് പാകിസ്താനോട് ആവശ്യപ്പെട്ടു .
🔘 ബള്‍ഗേറിയയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ട്രാകിയ മോട്ടോര്‍വേയില്‍ വന്‍ വാഹനാപകടം. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് 70-ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
🔘 റഷ്യയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് യുകെയില്‍ യുഎസ് സൈനികനെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള സൈനികനാണ് അറസ്റ്റിലായത്. ഇയാളുടെ മറ്റുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദേശീയ സുരക്ഷാ നിയമലംഘനങ്ങളുടെയും ചാരവൃത്തിയുടെയും പേരിലാണ് നടപടി.
🔘 ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള എസ് ഒ എം തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ചുകൊണ്ട് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നല്‍കുന്നതെന്ന് ഉഷ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
🔘 ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള എസ് ഒ എം തെരഞ്ഞെടുപ്പില്‍ അട്ടിമറിയും ക്രമക്കേടും നടന്നെന്ന നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഞ്ജു ബോബി ജോര്‍ജ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണമെന്നും, എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
🔘 ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്നിലൂടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്കും, പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ് മുംബൈ ഇന്ത്യന്‍സിലേക്കും കൂടുമാറി. ഹാര്‍ദിക്കിനും അര്‍ഷ്ദീപിനും 18 കോടി രൂപയാണ് പ്രതിഫലമെന്നതിനാല്‍ മറ്റ് അധിക പണമടവുകള്‍ ഒന്നുമില്ലാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് കളിക്കാരെ കൈമാറിയത്.
🔘 ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ സൂചികകള്‍ മികച്ച നേട്ടത്തിലെത്തി. സെന്‍സെക്‌സ് 1,300-ലധികം പോയിന്റ് ഉയര്‍ന്ന് 82,486-ലും നിഫ്റ്റി 350-ലധികം പോയിന്റ് കുതിച്ച് 25,362-ലുമെത്തി. ഇതോടെ ആറു ലക്ഷം കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. നിഫ്റ്റി സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖലാ ബാങ്കുകള്‍ രണ്ടു ശതമാനം നേട്ടത്തോടെ മുന്‍നിരയിലെത്തി. അതേസമയം, ഫാര്‍മ നഷ്ടം നേരിട്ടു.
🔘 ഇടുക്കിയില്‍ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലയായ 750 രൂപയില്‍ ചൊവ്വാഴ്ച കുരുമുളക് എത്തി. പ്രാദേശിക കമ്പോളത്തില്‍ ചെറുകിടവ്യാപാരികളും സൊസൈറ്റികളും 748-ന് കര്‍ഷകരോട് കുരുമുളക് വാങ്ങിയപ്പോള്‍ സ്റ്റോക്ക് വെപ്പുകാരും നേരിട്ട് കുരുമുളക് സംഭരിക്കുന്ന മസാല കമ്പനികളും 760 രൂപവരെ നല്‍കി കുരുമുളക് വാങ്ങി. വില കുതിച്ചതോടെ സംഭരിച്ച കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും വലിയനേട്ടമാണ് ഉണ്ടായത്.
🔘 കടക്കെണിയിലായ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആസ്തികള്‍ വിറ്റ് പണം സമാഹരിക്കാന്‍ സര്‍ക്കാര്‍. എം.ടി.എന്‍.എല്ലിന്റെ ഭൂമിയും കെട്ടിടങ്ങളുമാണ് വില്‍ക്കുന്നത്. ഇതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 6,000 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഭീമമായ സാമ്പത്തിക ബാധ്യതയുടെ ഒരുഭാഗം വീട്ടുന്നതിനായാണ് തുക വിനിയോഗിക്കുക.
🔘 ഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജു എസ്, ഫവാസ് എന്നിവര്‍ നിര്‍മിച്ച് സുജന്‍ ആരോമല്‍ സംവിധാനം ചെയ്യുന്ന 'റൂബി' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. സലാം ബാപ്പുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവന്‍, പ്രമോദ് വെളിയനാട്, വീണ നായര്‍, ബാലാജി ശര്‍മ, ജോബി, ആര്‍.ജെ. അഞ്ജലി, എയ്തല്‍ ഇവാന ഷെറിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
🔘 സൂര്യ ചിത്രം 'സീനി'നെയും അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ച് തെലുങ്ക് താരം മഹേഷ് ബാബുവും സംവിധായകന്‍ അറ്റ്ലിയും. ചിത്രത്തിലെ പ്രകടനത്തിന് ... സൂര്യയെയും മലയാളി യുവതാരം നസ്ലിനെയും ഇരുവരും പ്രശംസിച്ചു. സംവിധായകന്‍ ജിത്തു മാധവനെയും ഇരുവരും ഏറെ പ്രശംസിച്ചു. മഹേഷ് ബാബുവിന് നന്ദി അറിയിച്ചുകൊണ്ട് സൂര്യയും മറുപടി നല്‍കി.
🔘 വടക്കേ അമേരിക്ക ഉള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. SARS-CoV-2 വൈറസിന്റെ PJ.2.1 വകഭേദമാണ് വ്യാപിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്.നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വലിയ രോഗവ്യാപനത്തിന് PJ.2.1 കാരണമാകില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് കോവിഡ് വകഭേദങ്ങളില്‍ നിന്നു വ്യത്യസ്തമായ ലക്ഷണങ്ങളും പ്രകടമല്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
🔘 പ്രായപൂര്‍ത്തിയായവര്‍ക്കും പ്രത്യേക പ്രതിരോധ കുത്തിവെപ്പുകള്‍ ആവശ്യമുണ്ട്. കാലക്രമേണ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നത്, പുതിയ രോഗവ്യാപനങ്ങള്‍, പ്രായം, ജീവിതശൈലി, തൊഴില്‍പരമായ പ്രത്യേകതകള്‍ എന്നിവയെല്ലാം പ്രായപൂര്‍ത്തിയായവരിലും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
യു.എസ് ഡോളര്‍ - 93.80, പൗണ്ട് - 125.92, യൂറോ - 105.15, സ്വിസ് ഫ്രാങ്ക് - 114.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 64.76, ബഹ്‌റൈന്‍ ദിനാര്‍ - 249.47, കുവൈത്ത് ദിനാര്‍ - 303.29, ഒമാനി റിയാല്‍ - 243.95, സൗദി റിയാല്‍ - 25.01, യു.എ.ഇ ദിര്‍ഹം - 25.54, ഖത്തര്‍ റിയാല്‍ - 25.77, കനേഡിയന്‍ ഡോളര്‍ - 66.48
Leave A Comment