കേരളം

ന​വ​കേ​ര​ള സ​ർ​വേ നീട്ടി ; വീ​ടു സ​ന്ദ​ർ​ശ​ന​ത്തി​ന് 7.50 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളം സി​റ്റി​സ​ൺ റെ​സ്പോ​ൺ​സ് പ്രോ​ഗ്രാ​മി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ഫെ​ബ്രു​വ​രി 28 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു മാ​ർ​ച്ച് 31 വ​രെ നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

വീ​ട‌ു സ​ന്ദ​ർ​ശി​ക്കു​ന്ന വോ​ള​ന്‍റി​യ​ർ​ക്ക് 7.50 രൂ​പ സ​ർ​ക്കാ​ർ ന​ൽ​കും. ര​ണ്ടു പേ​ര്‍ ഒ​രു​മി​ച്ചാ​ണെ​ങ്കി​ല്‍ പ​ത്തു രൂ​പ​യാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 20 കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​വ​കേ​ര​ള സ​ർ​വേ ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​തോ​ടെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം വീ​ട് സ​ന്ദ​ർ​ശ​ന​ത്തെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ ചെ​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്താ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Leave A Comment