രാവിലെ കുതിപ്പ്, ഉച്ചയ്ക്ക് കിതപ്പ്; ഒറ്റയടിക്ക് 1,880 രൂപ കുറഞ്ഞു, 1,15,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയതിനു തൊട്ടുപിന്നാലെ താഴെവീണ് സ്വർണവില. രാവിലെ 3,960 രൂപ ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഉച്ചയോടെ 1,880 രൂപയാണ് കുറഞ്ഞത്.
1,15,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ പുതിയ വില. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത്. 14,405 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയിലെത്തി.
രാവിലെ 495 രൂപ വർധിച്ച ഗ്രാം വിലയിൽ ഉച്ചയ്ക്ക് 235 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 14,405 രൂപയായി. 14,640 രൂപയിലായിരുന്നു ഉച്ചയ്ക്ക് ഒന്നരവരെ വ്യാപാരം. പവന് 1,880 രൂപ കുറഞ്ഞ് വില 1,15,240 രൂപയിലെത്തി.
ദിവസങ്ങൾ നീണ്ട കുതിപ്പിനു ശേഷം വ്യാഴാഴ്ച സ്വർണവില താഴേക്കു പോയിരുന്നു. പവന് ഒറ്റയടിക്ക് 1,680 രൂപയും ഗ്രാമിന് 210 രൂപയുമാണ് കുറഞ്ഞത്. സ്വർണവില ബുധനാഴ്ച രണ്ടു തവണകളായി 5,480 രൂപ വർധിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 15,000 രൂപയിലധികമാണ് വര്‍ധിച്ചത്.
Leave A Comment