കേരളം

മ​ഹാ​ന​ട​നെ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു; മ​മ്മൂ​ട്ടി​യോ​ട് ക്ഷ​മ ചോ​ദി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി​യൊ​രു​ക്കി​യ ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​വാ​ദ​ത്തി​ലും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലും മ​മ്മൂ​ട്ടി​യോ​ട് പ​ര​സ്യ ക്ഷ​മാ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​മ്മൂ​ട്ടി​യു​ടെ മ​ന​സി​ന് വി​ഷ​മം ഉ​ണ്ടാ​യ​തി​ൽ പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​യെ​ന്ന മ​ഹാ​ന​ട​നെ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​മ്മൂ​ട്ടി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ധി​ക്ഷേ​പി​ച്ച​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നും കേ​ര​ള​ത്തി​ന്‍റെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് മ​മ്മൂ​ട്ടി. പെ​രു​മ്പ​ളം പാ​ല​ത്തെ മ​മ്മൂ​ട്ടി പ്ര​കീ​ർ​ത്തി​ച്ചി​രു​ന്നു. ടൗ​ണ്‍​ഷി​പ്പ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മ​മ്മൂ​ട്ടി ഇ​ട​പെ​ട്ട​ത് സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രെ​യും അ​റി​യി​ച്ച​ശേ​ഷ​മ​ല്ല വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് കാ​ണാ​ൻ മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്ന് യാ​ത്ര ചെ​യ്താ​ണ് മ​മ്മൂ​ട്ടി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. ആ​രെ​യും അ​റി​യി​ക്കാ​ത്ത യാ​ത്ര​യാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടേ​തെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു.

ത​ന്‍റെ സ​ന്ദ​ർ​ശ​നം മ​റ്റൊ​രു ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും വി​വാ​ദ​മാ​കു​മെ​ന്നും ക​രു​തി​യാ​ണ് മ​മ്മൂ​ട്ടി അ​ത്ത​ര​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് സ്വ​കാ​ര്യ​മാ​യി കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ന​മ്മു​ടെ നാ​ട്ടി​ൽ എ​ന്തി​നേ​യും വി​വാ​ദ​മാ​ക്കു​ന്ന ചി​ല​രു​ണ്ട്. മ​മ്മൂ​ട്ടി സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞ കാ​ര്യം ക്യാ​മ​റ വ​സ്ത്ര​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന​വ​ര്‍ വി​വാ​ദ​മാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Leave A Comment