പട്ടാപ്പകൽ വീട്ടിൽ കയറി ടിവിയും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
.കൊടുങ്ങല്ലൂർ: പട്ടാപ്പകൽ വീട്ടിൽ കയറി ടിവിയും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. എറിയാട് മരോട്ടിക്ക പറമ്പിൽ നാസർ മകൻ അൽ അമീൻ 26 ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ ഒക്കെ ആശുപത്രിക്ക് സമീപം താമസിക്കുന്ന വിഷ്ണു എന്നയാളുടെ അടച്ചിട്ടിരുന്ന വീട്ടിൽ കയറിയാണ് മോഷണം നടത്തിയത്. ടിവിയും സെറ്റ് ടോപ്പ് ബോക്സും മോഷണം ചെയ്ത പ്രതിയെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്തുണ്ടായ വധശ്രമ കേസിലും പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
Leave A Comment