ക്രൈം

ബന്ധുവീട്ടിൽ നിന്നും സ്വർണമാല മോഷ്ടിച്ച യുവാവ് പിടിയിൽ

പാവറട്ടി: ബന്ധുവീട്ടിൽ നിന്നും നാലര പവൻ തൂക്കം വരുന്ന സ്വർണമാലയും താലിയും മോഷ്ടിച്ച യുവാവിനെ പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷും സംഘവുമാണ് അറസ്റ്റുചെയ്തു. 

വെന്മേനാട് പുതുവീട്ടിൽ ഹിഷാം (22) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 25നാണ് സംഭവം. ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ യുവാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല മോഷ്ടിച്ച് ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave A Comment